
ഐ പി എൽ: മുംബൈ വീണ്ടും വിജയവഴിയിൽ
ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ 70(45). അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) ആളിക്കത്തി.