Day: September 29, 2020

പാലാരിവട്ടം പാലം പൊളിക്കൽ തുടരുന്നു; മന്ത്രി ജി.സുധാകരൻ

ഇന്നലെ രാവിലെ 8.30 നാണ് പ്രവൃത്തികൾ ആരംഭിച്ചത്. പാലത്തിലെ ടാറിംഗ് നീക്കുന്ന ജോലിയാണ് ആദ്യം ആരംഭിച്ചത്. പകലും രാത്രിയുമായി തുടരുന്ന പ്രക്രിയയിൽ നിലവിൽ 80 തൊഴിലാളികൾ പണിയെടുക്കുന്നു. 2 ജെ.സി.ബി കൾ അനുസ്യൂതം പ്രവർത്തിച്ചു വരുന്നു.

Read More »

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ല

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്.

Read More »

ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു

ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. തൃ​ശൂ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് ഡേ​വി​സി​നെ​യാ​ണ് കൊ​ച്ചി സി​ബി​ഐ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നം​ഗ സി​ബി​ഐ സം​ഘം വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ഓ​ഫി​സി​ലെ​ത്തി ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ഫ​യ​ലു​ക​ളു​മാ​യി മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലി​ൻ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Read More »

നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുന്നു: എല്‍.ഡി.എഫ് കൺവീണർ

സമര മുഖങ്ങളിൽ പോലീസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ കോവിഡ് പരത്തിയെന്ന് എല്‍.ഡി.എഫ് കൺവീണർ എ. വിജരാഘവൻ. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുകയാണ്.

Read More »

ഐസിഐസിഐ ബാങ്ക്‌: ന്യായമായ വിലയില്‍ ഒരു ബാങ്കിംഗ്‌ ഓഹരി

ഏത്‌ വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ്‌ ഓഹരി നിക്ഷേപകരുടെ പോര്‍ട്‌ ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ്‌ ബാങ്കിംഗ്‌. ഈ മേഖലയില്‍ നിന്ന്‌ ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ആദ്യം പരിഗണിക്കാവുന്ന ഓഹരികളിലൊന്നാണ്‌ ഐസിഐസിഐ ബാങ്ക്‌.

Read More »

സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽസംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാണെന്നും 7 ജില്ലകളിൽ രോഗികളുടെ എണ്ണം ഗൗരവതരമാണെന്നും ഐഎംഎ അറിയിച്ചു.

Read More »

കോവിഡ്: ലുലു മാൾ സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്

ലുലു മാളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്നും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

Read More »

ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ

ലൈഫ്മിഷൻ ഫ്ലാറ്റ് നഷ്ടപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ച നീതുവിനെ കാത്ത് അനിൽ അക്കര എം എൽ എ. വടക്കാഞ്ചേരി എങ്കക്കാട് റോഡിലാണ് നീതു ജോസഫിനെക്കാത്ത് എം എൽ എ നിൽപ്പു തുടങ്ങിയത്. രാവിലെ 9 മുതൽ ഉള്ള കാത്തു നിൽപ്പ് 11 മണി വരെ തുടരുമെന്ന് അനിൽ അക്കര. നാളുകളായി നീതുവിനെ തേടിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തുടർന്നാണ് റോഡരുകിലെ കാത്തു നിൽപ്പു തുടരുന്നത്.

Read More »

മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി

തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.

Read More »

കന്മദത്തിലെ മുത്തശ്ശി വിട വാങ്ങി

തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായർ ഭാര്യ പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) നിര്യാതയായി.കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു.

Read More »

ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്. ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ്  രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »