Day: September 29, 2020

സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു.

Read More »

കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതിയുമായി എംപിഇഡിഎയും കൊച്ചി പോര്‍ട്ട് ട്രസ്റ്റും

കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം നവീകരിക്കാന്‍ 140 കോടി രൂപയുടെ പദ്ധതിരേഖയില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഒപ്പിട്ടു.

Read More »

നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന കുട്ടി: പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

Read More »

നിക്ഷേപം സുഗമമാക്കുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന്റെ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഭാഗമായുള്ള ടോള്‍ഫ്രീ കോള്‍ സേവനവും ഇന്‍വെസ്റ്റ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍ററും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്‍റെ പരിഷ്കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Read More »

മൂന്ന് കോടിയോളം വിലയുള്ള സുരക്ഷാ കിറ്റുകള്‍ സര്‍ക്കാരിന് കൈമാറി ഫ്‌ളിപ്പ്കാര്‍ട്ട്

ആരോഗ്യമന്ത്രി കെ. കെ ശൈലജ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹായം ഏറ്റുവാങ്ങിയത്.

Read More »

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണം: സംസ്ഥാനങ്ങളോട് സുപ്രീംകോടതി

നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് റേഷന്‍ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്. 

Read More »

ബിഹാറിൽ എൻഡിഎ തർക്കം രൂക്ഷം

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ എൻ.ഡി.എ മുന്നണിയിലുള്ള തർക്കം പൊട്ടിത്തെറിയുടെ വക്കിൽ. എൽജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് അന്ത്യശാസനം നൽകി.

Read More »

യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പരാതികള്‍ കൂടുന്നു

യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ക്കെതിരെ പരാതികള്‍ കൂടുന്നു. വിജയ് പി നായര്‍ സൈനികരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സൈനികരുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Read More »

കേരളസർവകലാശാല തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു

കേരളസർവകലാശാല സെപ്റ്റംബർ 30 ന് നടത്താൻ തീരുമാനിച്ചിരുന്ന, കേരള യൂണിവേഴ്സിറ്റി യൂണിയൻ (2019-20), സ്റ്റുഡന്റസ് കൗൺസിൽ, സെനറ്റ് തെരഞ്ഞെടുപ്പുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചിരിക്കുന്നു.

Read More »

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഓര്‍ഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓര്‍ഗനൈസേഷന്റെ നിരവധി ബാങ്ക് അക്കൗണ്ടുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

Read More »

വിവിധ കാരണങ്ങളാല്‍ വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് മദന്‍ ബി ലോക്കൂര്‍

കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ജഡ്ജ് മദന്‍ ബി ലോക്കൂര്‍. സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More »

ഓഹരി വിപണി ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു

തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു. കഴിഞ്ഞ രണ്ട്‌ ദിവസത്തെ മുന്നേറ്റത്തിന്‌ തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട്‌ ലാഭമെടുപ്പ്‌ ദൃശ്യമാവുകയായിരുന്നു.

Read More »

കോവിഡ് സാഹചര്യത്തില്‍ ബി.ജെ.പി സമരം അവസാനിപ്പിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെയുള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി.ജെ​.പി സം​സ്ഥാ​ന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Read More »

പാലാരിവട്ടം പാലം; മാധ്യമങ്ങൾ കണ്ണടച്ചാലും മലയാളികൾ മാപ്പ് കൊടുക്കില്ലെന്ന് എ.എ റഹിം

പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കണ്ണടച്ചാലും മലയാളികൾ മാപ്പ് കൊടുക്കില്ലെന്ന് എ.എ റഹിം.

Read More »

ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി വൻ പദ്ധതികളുമായി സർക്കാർ

ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളിൽ പരവാധി സംരംഭങ്ങൾ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read More »

കായിക രംഗത്ത് കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നു: മുഖ്യമന്ത്രി

കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അർഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഇൻഡോർ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ ജില്ലയിലെ പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read More »

കൊല്ലത്ത് ഐ.എൻ.റ്റി.യു.സി.നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

കൊല്ലത്ത് ഐ.എൻ.റ്റി.യു.സി.നേതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോൺഗ്രസ് നേതാവും ഐ എൻ ടി യു സി ലോഡിംഗ് & ഹെഡ് ലോഡിംഗ് വർക്കേഴ് അസോസിയേഷൻ ജനറൽ കൺവീനറുമായ ജനാബ് എം എം ഷെഫിയാണ് മരിച്ചത്.

Read More »

ലാവ്‌ലിന്‍ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Read More »