
അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് 8 വയസ്സ്
മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷം. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകന്‍ 1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 18-ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്ന തിലകന്‍ 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളിലും അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു.