
മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: എന്‍ഐഎ സംഘം വീണ്ടും സി-ആപ്റ്റില്‍
കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് വട്ടിയൂര്‍ക്കാവിലെ ഓഫീസില്‍ എത്തിയത്.

കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് വട്ടിയൂര്‍ക്കാവിലെ ഓഫീസില്‍ എത്തിയത്.

രാജ്യസഭയില്‍ പ്രശ്നപരിഹാരത്തിന് മൂന്ന് വ്യവസ്ഥകള്‍ പ്രതിപക്ഷം മുന്നോട്ട് വെച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ തെളിയിക്കുന്നു. ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി.

തീവ്രവാദക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും. സൗദിയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയും യുപി സ്വദേശിയുമാണ് എൻഐഎയുടെ പിടിയിലായത്.

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് (22-09-2020) . മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 16 ദിവസമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരും.