
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ്
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ തന്നെയാണ് ട്വിറ്ററിലൂട അറിയിച്ചത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ തന്നെയാണ് ട്വിറ്ററിലൂട അറിയിച്ചത്.

ഓഹരികളിലും സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിശ്ചിത വരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതു പോലെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കുന്ന രീതി പൊതുവെ ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയി ല്‍ അത്ര സാധാരണമല്ല. കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളുടെ ലഭ്യത കുറവാണ് ഇതിന് കാരണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഈയിടെയായി നിക്ഷേപകര്‍ക്ക് കൈവന്നിട്ടുണ്ട്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസർക്കാർ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോർട്ട് നല്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ സമിതിയാണ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍.

മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് ഇഡി അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇഡി അറിയിച്ചു.

സൈനികര്‍ക്ക് സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിനുളള സൗകര്യം ഓരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് 24 മണിക്കൂറിനിടെ 83,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ഒരു ലക്ഷത്തിനടുത്താണ് പ്രതിദിനം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. 24 മണിക്കൂറിനിടെ 1054 പേർ കൊറോണവൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി.

നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.

തിരുവനന്തപുരം വർക്കലയ്ക്കടുത്ത് വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക വിദ്യാർഥിനിയും അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ (covid19jagratha-publicservices-adithiregistration-enter details-submit) രജിസ്റ്റർ ചെയ്യണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ നൽകുന്ന