Day: September 11, 2020

ആന്ധ്രയില്‍ ജനങ്ങളില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം

ആന്ധ്രാപ്രദേശിൽ 20 ശതമാനത്തിനടുത്ത് ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം. 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി സീറോ സർവേയിൽ കണ്ടെത്തി.

Read More »

ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി വാരാന്ത്യത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണി നേട്ടം രേഖപ്പെടുത്തി. കടുത്ത ചാഞ്ചാട്ടമാണ്‌ ഇന്ന്‌ വിപണി പ്രകടിപ്പിച്ചത്‌.

Read More »

അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലും; ഉത്തരകൊറിയയുടെ പുതിയ ഉത്തരവ്

കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ഉത്തരകൊറിയയില്‍ മയാസ്‌ക് കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Read More »

കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യരുത്: ജി സുധാകരന്‍

  കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി ജു സുധാകരന്‍. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. ലോക്ക്ഡൗണ്‍ ഇളവിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് സ്‌പെഷല്‍

Read More »

വടകര അഴിയൂരിൽ രണ്ട് കോവിഡ് മരണം

കോവിഡ് ബാധിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ടു പേർ മരിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പാലക്കാട് ഹോട്ടൽ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാർഡ് മനയിൽ മുക്കിലെ ദാറുൽ സൈനബയിലെ എ.കെ സക്കറിയ (68) കോവിഡ് ചികിത്സയ്ക്കിടെ ആദ്യം പോസിറ്റിവാകുകയും ഇന്നലെ വൈകിട്ട് നെഗറ്റീവ് ആകുകയും ചെയ്തതിനെത്തുടർന്ന് മരണപ്പെട്ടത്.

Read More »

റിയക്കും സഹോദരനും ജാമ്യമില്ല; അപേക്ഷ തള്ളി മുംബൈ പ്രത്യേക കോടതി

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സെപ്റ്റംബര്‍ എട്ടിനാണ് മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റം ചുമത്തി റിയയെ അറസ്റ്റ് ചെയ്തത്

Read More »

നികുതി വെട്ടിപ്പ് കേസില്‍ എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന അപ്പീലിലാണ് നോട്ടീസ്. എ.ആര്‍. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്.

Read More »

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം മുറികള്‍ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ റദ്ദാക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയോ മറ്റ് സംവിധാനങ്ങള്‍ വഴി പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയോ ചെയ്യാം.

Read More »

കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കില്ല; ഇന്ത്യയുടെ ആവശ്യം തള്ളി പാക്കിസ്ഥാന്‍

പാക് കോടതിയോട് സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് വേറെ വഴിയില്ലെന്ന് പാക് വിദേശകാര്യ വക്താവ് സഹീദ് ഹഫീസ്

Read More »

പോഷണ മാസാചരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

Read More »

ഇന്ത്യയിൽ ജനപ്രതിനിധികള്‍ക്കെതിരെ 4500-ലധികം ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നു

രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »

ആത്മനിര്‍ഭര്‍ ഭാരത്; പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു

‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ‘അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ സഹകരണത്തോടെ ‘പ്രതിസന്ധി ഘട്ടത്തിലെ പ്രത്യേക പങ്കാളിത്തവും അതിനപ്പുറവും’ എന്ന വിഷയത്തില്‍ വെര്‍ച്വല്‍ യോഗവും ചേര്‍ന്നു.

Read More »

ബൈറൂത്തിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഒരുലക്ഷം യു.എസ് ഡോളർ സഹായവുമായി ഷാർജ സലാം ബെയ്റൂത്

പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്​ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത്​ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്​ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക .

Read More »

നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോടഭ്യര്‍ത്ഥിക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാനും ധാരണയായി.

Read More »

ഭവനം വിറ്റ്‌ ലഭിച്ച മൂലധന നേട്ടത്തിനുള്ള നികുതി എങ്ങനെ കണക്കാക്കാം?

ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ്‌ കോസ്റ്റ്‌ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്‌. ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ്‌ നികുതി നല്‍കേണ്ടത്‌. അതേ സമയം റിയല്‍ എസ്റ്റേറ്റ്‌, സ്വര്‍ണം, ഡെറ്റ്‌ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടം കോസ്റ്റ്‌ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ കണക്കാക്കുന്നത്‌.

Read More »