Day: September 10, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കോവിഡ്; 1172 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 44,65,863 ആയി. ഇന്നലെ മാത്രം 1172 കോവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്.

Read More »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. പോപ്പുലർ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡിൽ ഏക്കർ കണക്കിന് ഭൂമിയുടെ പ്രമാണങ്ങൾ കണ്ടെത്തിയിരുന്നു.

Read More »

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

Read More »

അഷ്ടമിരോഹിണിക്ക് ഗുരുവായൂര്‍ ഒരുങ്ങി; ആറന്മുളയില്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രം

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂരില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.

Read More »

ജനപിന്തുണയില്ലാത്ത പ്രതിപക്ഷം മോദിക്ക്‌ ലഭിച്ച അനുഗ്രഹം

സാമൂഹ്യ മാധ്യമങ്ങളില്‍ ഭരണാധികാരികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ അവരുടെ നിലപാടുകളോടുള്ള ജനങ്ങളുടെ സമീപനത്തിന്റെ അളവുകോലായാണ്‌ പരിഗണിക്കപ്പെടുന്നത്‌. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കിബാത്ത്‌ വീഡിയോക്ക്‌ ബിജെപിയുടെ യു ട്യൂബ്‌ ചാനലില്‍ അഞ്ച്‌

Read More »