Day: September 7, 2020

മാനസിക രോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്ര: കങ്കണയ്‌ക്കെതിരെ ശിവസേന മുഖപത്രം

കങ്കണയുടെ പ്രസ്താവന മുംബൈയെയും മറാത്തി ജനതയേയും മുംബൈയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ആക്ഷേപിക്കുന്നതാണ്.

Read More »

മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍; ആശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ചലച്ചിത്ര ലോകവും ആരാധകരും.സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായെത്തിയിട്ടുണ്ട്.

Read More »

തീരാവേദനയിലും ചെറുപുഞ്ചിരിയുമായി അവനെത്തി; കരിപ്പൂരില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് ശര്‍മ്മയ്ക്ക് കുഞ്ഞ് പിറന്നു

ഭാര്യ മേഘയും അഖിലേഷും ഒരുമിച്ചായിരുന്നെങ്കിലും പ്രസവമടുത്തപ്പോള്‍ മേഘ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 90,802 പേര്‍ക്ക് കോവിഡ്; ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.

Read More »

നിയമസഭ അക്രമം; തിരുവനന്തപുരം സി ജെ എം കോടതി കേസ് ഇന്നു പരിഗണിക്കും

ബാർ കോഴ കേസില്‍ നിയമസഭയിലെ ഇടത്പക്ഷ അംഗങ്ങൾ സഭയിൽ അക്രമം നടത്തുകയും സ്പീക്കറുടെ ചെയർ ഉൽപ്പടെ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശം അനുസരണം തിരുവനന്തപുരം സി ജെ എം കോടതി കേസ് ഇന്നു പരിഗണിക്കും.

Read More »

കൊച്ചി മെട്രോ സര്‍വ്വീസുകള്‍ വീണ്ടും പ്രവർത്തനം തുടങ്ങി

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് വീണ്ടും പ്രവർത്തനം തുടങ്ങി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.

Read More »

മോദിയുടേത്‌ പരാജയപ്പെട്ട വിദേശനയം

ചൈനയുടെ ഇരട്ടമുഖം ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ്‌ അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയില്‍ നായാട്ടിനു പോയ അഞ്ച്‌ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം. ഇരുരാജ്യങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മില്‍ അനുരഞ്‌ജനത്തിന്‌ ധാരണയിലെത്തിയ വേളയില്‍ തന്നെ പ്രകോപനങ്ങള്‍ തുടരുന്നത്‌ ചൈനയെ

Read More »

കോവിഡ് ഭീതി ; മുഖ്യമന്ത്രിയടക്കം നിരവധി പ്രമുഖർ സ്വയം നിരീക്ഷണത്തിൽ 

കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസകുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയി. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍

Read More »