Day: September 7, 2020

ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍ ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ് മെയ് മാസം കഴിഞ്ഞാല്‍ ഉത്സവങ്ങള്‍ കഴിഞ്ഞു. പിന്നെ മഴക്കാലമാണ്. ചിങ്ങം പിറക്കണം പുതിയ കലാപരിപാടികളുടെയും, ഉത്സവങ്ങളുടേയും കാലം തുടങ്ങാന്‍. ത്യക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനാണ് കലാകാരന്‍മാര്‍ക്കുള്ള ആദ്യ വേദി ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ

Read More »

വികസന പദ്ധതികള്‍ക്കെതിരായ പ്രതിപക്ഷ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി

യു.ഡി.എഫിന്റെ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികനക്ഷേമ പദ്ധതികൾ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പധതിയിൽ കേരള എന്‍.ജി.ഒ യൂണിയൻ തിരുവനന്തപുരത്ത് നിർമിച്ചു നൽകിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

Read More »

ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ് പി ചരണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍ ആശുപത്രി വിട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

Read More »

രാജ്യത്തെ സംസ്ഥാനങ്ങളില്‍ സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്

രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 89 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമാണ് കേരളത്തിനും ഡല്‍ഹിക്കും പിന്നിലുള്ളത്. ബിഹാറില്‍ 70.9 ശതമാനം സാക്ഷരരും ആന്ധ്രയില്‍ 66.4 ശതമാനം സാക്ഷരരുമാണുള്ളത്.

Read More »

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പി. മാരുടെ യോഗം തീരുമാനിച്ചു.

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം നാലാം ദിവസം

പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം) ഫെസ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ നാലാം ദിവസം ( 7th September) www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണി മുതൽ ലൈവ് ആയി കാണാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തു; 747 കോടി രൂപയുടെ കൊച്ചി വാട്ടർ മെട്രോ പദ്ധതി വരുന്നു

കേരള മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായത്. രണ്ടാംഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ശ്രീ ഹർദീപ് സിംഗ് പുരിയും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്.

Read More »

സംസ്ഥാനത്ത് ഇന്ന് 2246 പേര്‍ക്ക് രോഗമുക്തി; 1648 പുതിയ കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

‘മികവിന്റെ കേന്ദ്രം’; പത്ത് ജില്ലകളിലായി 34 സ്‌കൂളുകള്‍

നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറില്‍ 200 സ്‌കൂളുകള്‍ കൈമാറാന്‍ കൈറ്റ് നടപടികള്‍ സ്വീകരിച്ചതായി സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Read More »

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി  ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ  വിവിധ മാധ്യമങ്ങളിൽ വന്ന  വാർത്തയുടെ അടിസ്ഥാനത്തിൽ  പട്ടികജാതി പട്ടികവർഗ്ഗ  കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.  

Read More »

ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കി ഇന്ത്യയും യുഎഇയും കൂടിക്കാഴ്​ച്ച നടത്തി

ആരോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദുബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഹു​മൈ​ദ്​ അ​ൽ ഖു​താ​മി​യും ദുബായിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി​യു​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ രംഗങ്ങളിൽ സഹകരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Read More »

ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡ് പോലീസ് മേധാവി ഏറ്റുവാങ്ങി

ഇക്കൊല്ലത്തെ ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഏറ്റുവാങ്ങി. ഇൻഫോസിസ് സെന്റർ ഹെഡ്ഡും ജി-ടെക് ചെയർമാനുമായ സുനിൽ ജോസ് ആണ് അവാർഡ് സമ്മാനിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാമും ചടങ്ങിൽ സംബന്ധിച്ചു.

Read More »

ഫോട്ടോഗ്രാഫര്‍ സി ശങ്കറിനെ അനുസ്മരിച്ചു

ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫറായിരുന്ന സി ശങ്കറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബു സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. എം ജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

Read More »

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം ‘വി’; പ്രഖ്യാപനം 2 വർഷത്തിന് ശേഷം

വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. ‘വി’ (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്. രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതിനാൽ, ഒരു പുതിയ ആരംഭത്തിനുള്ള സമയമായി,സെപ്റ്റംബർ 7 ന് പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദർ തക്കർ പറഞ്ഞു.

Read More »

മുടങ്ങിയ യാത്രയ്ക്ക് എമിറേറ്റ്‌സ് ഇതുവരെ നല്‍കിയത് 500 കോടി ദിര്‍ഹം

കോവിഡ് 19 പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ് 500 കോടി ദിര്‍ഹം തിരികെ നല്‍കിയതായി് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. മാര്‍ച്ചു മുതല്‍ പതിനാലു ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ട് എമിറേറ്റ്‌സിന് ലഭിച്ചത്. ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ലഭിച്ച അപേക്ഷകളില്‍ 90% തീര്‍പ്പാക്കിയതായി അധികൃതര്‍ അറിയിച്ചു.

Read More »

ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്.

Read More »