Day: August 22, 2020

പ്രതിരോധം ഭേദിച്ചെങ്കിലും നിഫ്‌റ്റി ചാഞ്ചാട്ടം തുടര്‍ന്നേക്കും

കഴിഞ്ഞയാഴ്‌ച 11,377 പോയിന്റില്‍ ഉണ്ടായിരുന്ന ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ നിഫ്‌റ്റിക്ക്‌ കഴിഞ്ഞു. കഴിഞ്ഞ ഏതാനും വാരങ്ങളായി ഈ സമ്മര്‍ദത്തില്‍ തട്ടി തടഞ്ഞ്‌ വിപണി താഴേക്ക്‌ വരുന്നതും വീണ്ടും ഈ നിലവാരം ഭേദിക്കാനുള്ള ശ്രമം നടത്തുന്നതുമാണ്‌ കണ്ടിരുന്നത്‌. ഒടുവില്‍ ആ ശ്രമത്തില്‍ നിഫ്‌റ്റി വിജയിച്ചു. ഈ വാരം 11,400 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരാന്‍ നിഫ്‌റ്റിക്ക്‌ സാധിച്ചു.

Read More »

ആന്ധ്ര ഹാന്റ്ലൂം വീവേഴ്സ് ചെയർമാന്റെ വീട്ടിൽ റെയ്ഡ്

ആന്ധ്രപ്രദേശ് മുൻ ഹാന്റ് ലൂം വീവേഴ്സ് സഹകരണ സംഘം ചെയർമാൻ ഗജ്ല ശ്രീനിവാസുലുവിന്റെ വീട്ടിൽ റെയ്ഡ് നടന്നതായി എഎൻഐ റിപ്പോർട്ട്. കടപ്പ ജില്ല കാജിപെട്ട് പട്ടണത്തിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഒരു ദിനം നീണ്ടുനിന്ന റെയ്ഡിൽ മൂന്നു കിലോ സ്വർണം, രണ്ടു കിലോ വെളളി, ഒരു കോടിയലധികം രൂപ, വസ്തുരേഖകൾ എന്നിവ കണ്ടെടുത്തതായി സിഐഡി ഡി എസ്പി സുബ്ബരാജു പറഞ്ഞു.

Read More »

റഷ്യൻ നേതാവ് അലക്സി നവാൽനിയെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോയി

വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള റഷ്യൻ പ്രതിപക്ഷ പാർട്ടി നേതാവ് അലക്സി നവാൽനിയെ വിദ്ഗ്ദ്ധ ചികിത്സയ്ക്കായ് ഇന്ന് ജർമ്മനിയിലേക്ക് കൊണ്ടുപോയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയിൽ നിന്ന് സൈബീരിയയിലെത്തിയ എയർമെഡിക്കൽ ആംബുലൻസിലാണ് അതീവ ഗുരുതരാവസ്ഥയിലുള്ള നവാൽനിയെ കൊണ്ടുപോയത്. നവാൽനിയെ വഹിച്ചുള്ള വിമാനം പ്രാദേശിക സമയം രാവിലെ എട്ടിന് സൈബരിയയിൽ നിന്ന് ജർമ്മിനിയിലേക്ക് പറന്നതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് ട്വിറ്റ് ചെയ്തു.

Read More »

ലൈഫ് മിഷന്‍ പദ്ധതി; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിഎന്‍ഫോഴ്‍സ്‍മെന്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കണം. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസിനോടും എന്‍ഫോഴ്സ്മെന്‍റ് വിശദീകരണം തേടി.

Read More »

യൂറോപ്പ ലീഗ്: സെവിയ്യ ജേതാക്കൾ

യുവേഫ യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. നിർണ്ണായകമായത് ഇന്റർമിലാൻ താരം റൊമേലു ലുക്കാക്കുവിന്റെ സെൽഫ് ഗോളായിരുന്നു. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടനേട്ടമാണ് ഇത്.

Read More »

കോവിഡ്‌ കാലത്തെ കമ്പനി കാര്യങ്ങള്‍

പ്രതിസന്ധി ഘട്ടങ്ങളിലാണ്‌ കമ്പനികള്‍ക്ക്‌ മുന്നില്‍ പുതിയ അവസരങ്ങള്‍ കൈവരുന്നത്‌. പ്രതിസന്ധികളെയും തിരിച്ചടികളെയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമായി സമീപിക്കുന്ന കമ്പനികള്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ നേട്ടം കൊയ്‌തെടുക്കാനാകും. കൈവശം മതിയായ മിച്ചധനമുള്ള വിവിധ കമ്പനികളാണ്‌ ഈ വഴിയേ നീങ്ങുന്നത്‌.

Read More »

തിരുവനന്തപുരത്ത് നഗരസഭയുടെ ഇ-റിക്ഷകൾക്ക് പുറമെ ഇ-ഓട്ടോകളും നിരത്തിലിറങ്ങി

തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി.മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. വനിതകൾ തന്നെയാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ.

Read More »

രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് അവസാനിക്കുമെന്ന് പ്രതീക്ഷ; ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ലോകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി.1918 ലെ ഫ്ലൂ പാന്‍ഡെമിക് നിര്‍ത്താന്‍ എടുത്ത സമയത്തേക്കാള്‍ കുറച്ച്‌ സമയം വേണ്ടി വരുമെന്ന് ടെവിറോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Read More »

പെട്ടിമുടിയോട് വിട; പുതിയ ദൗത്യത്തിനായി കുവി പൊലീസിലേക്ക്

പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.പെട്ടിമുടിയോട് താല്ക്കാലികമായി കുവി വിടപറയുകയാണ് പുതിയ ദൗത്യങ്ങള്ക്കായി. ഇനി ഇടുക്കി ഡോഗ് സ്ക്വാഡില് കുവിയും ഉണ്ടാകും പുതിയ ദൗത്ത്യവുമായി.

Read More »

വിവിധ രാജ്യങ്ങളിലായി 20 ഓളം സംഗീതജ്ഞര്‍; അന്താരാഷ്ട്ര ഗണേശ സംഗീതോത്സവത്തിന് തുടക്കമായി

ഇന്ത്യ, ഷാര്‍ജ, ബെഹ്‌റൈന്‍, ദുബൈ, കുവൈത്ത്, ന്യൂജേഴ്‌സി, സിംഗപ്പൂര്‍, യുഎസ്എ മിഷിഗണ്‍ എന്നിവിടങ്ങളിലായി 20 ഓളം സംഗീതപ്രതിഭകളാണ് സംഗീതാര്‍ച്ചന നടത്തുന്നത്.

Read More »

കോവിഡ്​ വ്യാപനം തടയൽ ; മുന്നറിയിപ്പുമായി യു.എ.ഇ

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. കോ​വി​ഡ്​ വ്യാ​പ​നം കൂ​ടി​യാ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ത​ല​വ​ന്‍ സാ​ലിം അ​ല്‍ സാ​ബി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ക​യാ​ണെ​ന്നും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തിന്റെ​ അ​ര്‍​ഥം കോ​വി​ഡ്​ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു എ​ന്ന​ല്ല എ​ന്നും ദു​ര​ന്ത നി​വാ​ര​ണ സ​മി​തി (എ​ന്‍.​സി.​ഇ.​എം.​എ) ട്വി​റ്റ​റി​ലൂ​ടെ ഓ​ര്‍​മി​പ്പി​ച്ചു.

Read More »

രാജ്യത്തെ കോവിഡ് രോഗികൾ 30 ലക്ഷത്തിലേയ്ക്ക്

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനിടെ 69878 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 945 മരണം സംഭവിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 55794 ആയി.

Read More »

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് നിയമമന്ത്രാലയം പുറത്തിറക്കിയത്. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് രാജീവ് കുമാറിന്‍റെ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്ന ആഗസ്റ്റ് 31ന് രാജീവ്കുമാര്‍ ചുമതലയേല്‍ക്കും.

Read More »