
കുവൈത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 502 പുതിയ കോവിഡ് കേസുകള്‍
കുവൈത്തില്‍ 502 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 79,269 ആയും മരണസംഖ്യ 511 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഐസിയുവില്‍ 95 പേര്‍ ഉള്‍പ്പെടെ 7,494 രോഗികള്‍ ചികിത്സ തേടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.