Day: August 20, 2020

വിമാനത്താവളം സ്വകാര്യവല്‍ക്കരണം; കേന്ദ്ര മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.  

Read More »

സൗഹൃദത്തില്‍ വിരിഞ്ഞ ന‍ൃത്താവിഷ്ക്കാരം

സൗഹൃദക്കൂട്ടായ്മകള്‍ ഒരുപാടുണ്ട് മലയാളികള്‍ക്കിടയില്‍ . അത്തരത്തില്‍ ഒരു കൂട്ടായ്മയിലൂടെ പിറന്നിരിക്കുകയാണ് മനോഹരമായ ഒരു നൃത്തശില്‍പ്പം. മണിച്ചിത്രത്താഴ് എന്ന പ്രശസ്ത സിനിമയിലെ അങ്കനമാര്‍ മൗലീ മണീ…എന്ന ഗാനത്തിനാണ് കലാകാരികളായ 15 ഓളം പേര്‍ തകജം ഡാന്‍സ് അക്കാഡമിയുടെ നേതൃത്വത്തില്‍ ചുവടുവെച്ചത്. നൃത്തത്തിലൂടെ സൗഹൃദത്തെ ആഘോഷിക്കുകയാണ് ഈ കലാകാരികള്‍.

Read More »

വിമാനത്താവള കൈമാറ്റം വൻ കുംഭകോണമെന്ന് കോടിയേരി

  തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം അദാനിക്ക് അമ്പത് വർഷത്തേക്ക്‌ വിട്ടുനൽകിയ കേന്ദ്രസർക്കാർ തീരുമാനം വൻ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. അത് കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ജനകീയ ബദലുകൾക്കെതിരെ കോർപ്പറേറ്റിസം അടിച്ചേൽപ്പിക്കുമെന്ന കേന്ദ്ര നിലപാടാണ് ഇവിടെ വെളിപ്പെടുന്നതെന്നും

Read More »

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

ശശി തരൂരിന്റെ നിലപാട്: വെട്ടിലായി കോൺഗ്രസ്

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റേയും ബി.ജെ.പിയുടേയും തീരുമാനത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാട് കോൺഗ്രസിനെ വെട്ടിലാക്കി. തരുരിനെതിരെ എ.ഐ.സി.സി സമീപിക്കാനും സംസ്ഥാന നേതൃത്വത്തിനു ധൈര്യമില്ല. കാരണം എ.ഐ.സി.സി സ്വകാര്യവൽക്കരണത്തിന്റെ വ്യക്താക്കളാണ്.

Read More »

വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സിപിഐ.എം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നു.

Read More »

‘ലാല്‍ ജോസ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

  മലയാള സിനിമയില്‍ മറ്റൊരു പുതുമയുമായി ‘ലാല്‍ ജോസ്’ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച്‌ നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍

Read More »

അസെന്‍ഡ് 2020 ഉച്ചകോടി: ആദ്യവര്‍ഷം 54 പദ്ധതികള്‍, ഏഴു പദ്ധതികള്‍ക്ക് തുടക്കമായി

എറണാകുളം ജില്ലയിലെ ഷാര്‍പ്പ് പ്ലൈവുഡ്‌സ് (എട്ടു കോടി രൂപ), അഗ്രോ പാര്‍ക്ക് (രണ്ടു കോടി), ജൈസ പിഗ്മെന്റ് (24 ലക്ഷം), ഗാലക്‌സി അലുമിനിയം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (4.5 കോടി രൂപ) സായാസ് കിച്ചണ്‍, ഹരിപ്പാട് ആലപ്പുഴ (65 ലക്ഷം രൂപ), നവ്യ ബേക്ക്‌സ് ആന്‍ഡ് റസ്റ്റോറന്റ്‌സ് (16 കോടി), എസ്.പി. ബയോകമ്പോസ്റ്റ് ആന്‍ഡ് ഡീസല്‍, തൃശൂര്‍ (65 ലക്ഷം രൂപ) എന്നിവയാണ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതികള്‍.

Read More »

ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍ വേണ്ട

വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കാന്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. നിന്നും ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിബന്ധന ഒഴിവാക്കുവാനാണ് ദേശീയ ആരോഗ്യ കര്‍മസമിതിയുടെ തീരുമാനം.

Read More »

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍; സപ്ലൈകോയുമായി ചേര്‍ന്ന് നോര്‍ക്കയുടെ പ്രവാസി സ്‌റ്റോര്‍ പദ്ധതി

കോവിഡ് കാരണം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ നോര്‍ക്കയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.

Read More »

ഗുണനിലവാരം ഉറപ്പാക്കാന്‍ ഓണം സ്‌ക്വാഡുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Read More »

കോവിഡ് ബാധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്

കോവിഡ് ബാധിച്ച്‌ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികള്‍.

Read More »

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 53 പേര്‍ക്ക് കോവിഡ്

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 53 പേര്‍ക്ക് കോവിഡ്. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവർത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്നു മുതൽ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു.

Read More »

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണെന്ന് ബ​രാ​ക് ഒ​ബാ​മ

അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ പ്ര​സി​ഡ​ന്റ് ബ​രാ​ക് ഒ​ബാ​മ. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണ്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തി​രു​ന്ന് റി​യാ​ലി​റ്റി ഷോ ​ക​ളി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കു​ന്ന​തെ​ന്നു ഡെ​മോ​ക്രാ​റ്റി​ക് ക​ണ്‍​വെ​ന്‍​ഷ​ന്റെ മൂ​ന്നാം രാ​ത്രി​യി​ല്‍ ഒ​ബാ​മ വി​മ​ര്‍​ശി​ച്ചു.

Read More »

ബാങ്ക് ലോക്കറുകള്‍ സുരക്ഷിതമാണോ?

കെ.അരവിന്ദ് സ്വര്‍ണാഭരണങ്ങള്‍ പോലെ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുന്നതിന് പകരം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകളില്‍ നിങ്ങളുടെ വില പിടിപ്പുള്ള വസ്തുക്കള്‍ എത്രത്തോളം സുരക്ഷിതമാണ്? ബാങ്ക് ലോക്കറുകളിലാണ്

Read More »

2.25 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; മരണം 7.91 ലക്ഷം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ കോടി കവിഞ്ഞു. 7.89 ലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ മരിച്ചത്. വിവിധ ലോകരാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗവര്‍ധനയില്‍ കുറവുണ്ടായി.

Read More »

തിരുവനന്തപുരം വിമാനത്താവളം: നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍

നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ സഹകരണം തേടാനും പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Read More »