
ഒമാനില്‍ 165 പേര്‍ക്ക് കൂടി രോഗമുക്തി; കുവൈത്തില്‍ 610 പേര്‍ക്ക് രോഗമുക്തി
ഒമാനില്‍ 192 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83418 ആയി. 165 പേര്‍ക്ക് കൂടി രോഗം ഭേദമായി. കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 77470 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 610 പേര്‍ ഉള്‍പ്പെടെ 69,243 പേര്‍ രോഗമുക്തി നേടി.



















