
ക്രൂ ചെയ്ഞ്ചിങിനൊരുങ്ങി വിഴിഞ്ഞം; ആദ്യ കപ്പലായ ‘എവര്‍ ഗ്ലോബ് 15ന് നങ്കൂരമിടും
തിരുവനന്തപുരം: വിഴിഞ്ഞം ക്രൂ ചെയ്ഞ്ചിങ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ ആദ്യപടിയായി കൂറ്റന്‍ ചരക്ക് കപ്പല്‍ 15ന് വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിടും. ഈജിപ്തില്‍ നിന്നും ശ്രീലങ്കയ്ക്ക് പോകുന്ന ചരക്കുകപ്പല്‍ ‘എവര്‍ ഗ്ലോബ്’ ആണ് ആദ്യമായി വിഴിഞ്ഞം തൊടുന്നത്.


















