രോഗം ഗുരുതരമായി ബാധിച്ച 121 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. 42 പേരെ കൂടിയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതിയതായി 1,619 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു.
കോവിഡ് ബാധിച്ച് മരിച്ച 90 ശതമാനം പേരും വാസ്‌കിന്‍ എടുക്കാത്തവരാണെന്ന് ഒമാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു
പ്രതിരോധ വാക്‌സിന്‍ മൂലമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും മരണ സംഖ്യ ഉയരാത്തതും ആശുപത്രി പേവശനം കുറയാനും കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഒമാനിലെ ആകെ ജനസംഖ്യയില്‍ 94 ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തു കഴിഞ്ഞു. 12 വയസ്സിനു മേലുള്ളവര്‍ക്കാണ് വാക്‌സിന്‍ എടുത്തത്. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞവര്‍ 87 ശതമാനമാണ്.
രണ്ട് ഡോസ് ലഭിച്ച ശേഷവും കോവിഡ് ബാധിച്ച് മരിച്ചവര്‍ ആകേ മരിച്ചവരുടെ 2.5 ശതമാനം മാത്രമാണ്. ആദ്യ ഡോസ് എടുത്ത ശേഷം മരണമടഞ്ഞവര്‍ 7.5 ശതമാനമാണ്.