English हिंदी

Blog

cm

രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോ ധനകളുമാണ് നിലവിലുള്ളത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി.

Also read:  കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കിലാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. നിയന്ത്രണങ്ങളെ കുറിച്ചു ലോക്ഡൗണ്‍ ഇളവുകളെ കുറിച്ചുമുള്ള കൂടുതല്‍ കാര്യങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമ ന്ത്രി അറിയിച്ചു.

Also read:  സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം ; ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ മുന്‍ മോഡലിന്റെ പരാതി

നിലവിലെ ലോക്ഡൗണ്‍ 16 വരെ തുടരും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിലുള്ളത്. ഇത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.