പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ്
മസ്കറ്റ് : പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ പ്രതിരോധ നടപടികള്‍ ഊ ര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ മുഖാവരണം അണിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതില്‍ വിട്ടുവീഴ്ച അരുതെന്നും നിയമലംഘനത്തിന് കനത്ത പിഴ ഈടാക്കുമെന്നും ഒമാന്‍ റോയല്‍ പോലീസും മുന്നറിയിപ്പ് നല്‍കി.
കൂട്ടം കൂടുകയോ, പൊതുപരിപാടികളില്‍ പങ്കെടുക്കയോ ചെയ്യരുതെന്നും അണുവിമുക്തമാക്കുന്ന സാ നിറ്റെസറുകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
18 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത് സജ്ജമാക്കിയിട്ടുണ്ടെന്നും കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കൗണ്‍സില്‍ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 305000 കോവിഡ് കേസുകള്‍,4113 മരണം
രാജ്യത്ത് ഇതുവരെ 305000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4113 പേര്‍ കോവി ഡ് ബാധിച്ച് മരിച്ചു.ആറു ദിവസം മുമ്പാണ് ഒമാനില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത ത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 17ല്‍ എത്തി നില്‍ക്കെയാണ് ആശങ്കപ്പെടുത്തി ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമാസ മായി ശരാശരി പ്രതിദിന കോവിഡ് കേസുകള്‍ 50ല്‍ താഴെയായിരുന്നു.












