ന്യൂഡല്‍ഹി: ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയനാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെങ്കിലും ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാനും ഇത് കാരണമാകും. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സിങ്കു അതിര്‍ത്തിയിലെത്തും. ഡല്‍ഹിയിലെ മറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തും. നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് വ്യക്തമാക്കിയിട്ടുണ്ട്.











