രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ പരാതി
ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ കേസെടുത്തു. ഇയാള്‍ ഉടന്‍ അറസ്റ്റിലായേക്കും. രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ബാബക്കെതിരെ പരാതി. കേളമ്പാക്കത്തെ വിദ്യാ ഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗിക പീഡിനത്തിന് ഇരയായത്.
വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയിലാണ് ബാബക്കെതിരെ കേസെടുത്തിരിക്കുന്നത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ബാബയ്‌ക്കെതി രെ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ വ്യക്തമായ തെളിവുകളോടെ സോഷ്യല്‍ മീഡിയയിലും രംഗത്തെത്തിയിരുന്നു.എന്നാല്‍ ബാബ ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെ വൈകി. ബാബയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ആശുപത്രിയില്‍ അഭയം തേടുകയായിരു ന്നു. ബാബയ്ക്ക് നെഞ്ചുവേദനയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ കേസ് സിബിസിഐഡിക്ക് കൈമാറി. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുക യാണ്.