13 വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ അമ്പ തുകാരനായ രണ്ടാനച്ഛന് അഞ്ച് ജീവപര്യന്തം. വിവിധ വകുപ്പുക ളിലായി അഞ്ച് തവണ മരണം വരെ കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
തിരുവനന്തപുരം: 13 വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ അമ്പതുകാരനായ രണ്ടാനച്ഛന് അഞ്ച് ജീവപര്യന്തം. വിവിധ വകുപ്പുകളിലായി അഞ്ച് തവണ മരണം വരെ കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം.പി. ഷി ബുവിന്റേതാണ് ഉത്തരവ്. സര്‍ക്കാറില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
2021ലാണ് അതിക്രമം. ആശുപത്രിയില്‍നിന്ന് അറിയിച്ചതനുസരിച്ച് പള്ളിക്കല്‍ സി.ഐ ആയിരുന്നു കേ സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതി ജ യിലില്‍ കിടന്നാണ് വിചാരണ നടപടികള്‍ നേരിട്ടത്.
പ്രോസിക്യൂഷന്‍ 20 സാക്ഷികളെയും 35 രേഖകളും ഹാജരാക്കി. പോക്സോ കോടതിയില്‍ ഇത്തരമൊരു വിധി ആദ്യമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി.