പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാ ണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അദ്ധ്യാ പകന്‍ അറസ്റ്റില്‍. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയോടുള്ള ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപദ്ര വിച്ചത്. 13 കാരിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
പോക്സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഷറഫുദ്ദീനെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡ നത്തിന് ഇരയാക്കിയ ഉസ്താദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുറിഞ്ഞക ല്‍ മുസ്ലീം പള്ളിയിലെ ഉസ്താദ് കലഞ്ഞൂര്‍ ഇടത്തറ സക്കീനത്തു മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ മു തല്‍ ഇയാള്‍ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീ ഡനത്തിന് ഇരയാക്കുകയായിരുന്നു. മദ്ര സയില്‍ പഠിക്കാന്‍ ചെല്ലുമ്പോഴായിരുന്നു പീഡനം.