12 ദിവസം മുന്‍പ് കാണാതായ യുവാവിനേയും യുവതിയേയും ആണ് ഗുരുവായൂ രിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍: കാസര്‍കോട് കള്ളാറില്‍ നിന്നും കാണാതായ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറ ത്ത്. 12 ദിവസം മുന്‍പ് കാണാതായ യുവാവിനേയും യു വതിയേയും ആണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വേ റെ വിവാഹം കഴിച്ച് കടുംബജീവിതം നയിക്കുന്നവരായിരുന്നു.
കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ജനു വരി ഏഴു മുതല്‍ ആയിരുന്നു ഇരുവരേയും കാണാതായത്. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്ക ളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിനിടെ യാണ് ജീവിത പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടത്. ഗുരുവായൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ഇരുവരും മുറിയെടുത്തു. പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമ യം കഴിഞ്ഞിട്ടും വാതി ല്‍ തുറന്നില്ല. ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഉടനെ പൊലീസില്‍ വിവരമറിയിച്ചു. ലോഡ്ജില്‍ നല്‍കിയ വിലാസത്തില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ്, ഇരുവരും നാടു വിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്. കാസര്‍കോട് രാജപുരം പൊലീസ് ഇരുവരേയും കാണാതായതിന് കേസെടുത്തിരുന്നു.