English हिंदी

Blog

supreme court

 

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവച്ച് സപ്രീംകോടതി. പടക്ക പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

Also read:  കനത്ത മഴ ; ചാലക്കയത്തേയ്ക്കു ഗതാഗത നിരോധനം

ഉത്സവങ്ങളേക്കാള്‍ വലുതാണ് ജീവന്റെ സംരക്ഷണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. ഉത്സവങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് തങ്ങള്‍ക്കറിയാം. അതിലേറെ അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയുള്ളപ്പോള്‍ ജീവന്റെ സംരക്ഷണത്തില്‍ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യം നല്‍കാനാവില്ല. ജീവിതം തന്നെ അപകടാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ തയാറാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.