ഐ.ടി.ഐ കഴക്കൂട്ടം (തിരുവനന്തപുരം), ഐ.ടി.ഐ ചന്ദനത്തോപ്പ് (കൊല്ലം), ഐ.ടി.ഐ ചെന്നീർക്കര (പത്തനംതിട്ട), ഐ.ടി.ഐ കട്ടപ്പന (ഇടുക്കി), വനിത ഐ.ടി.ഐ ചാലക്കുടി (തൃശൂർ), ഐ.ടി.ഐ മലമ്പുഴ (പാലക്കാട്), ഐ.ടി.ഐ വാണിയംകുളം (പാലക്കാട്), ഐ.ടി.ഐ അരീക്കോട് (മലപ്പുറം), വനിത ഐ.ടി.ഐ കോഴിക്കോട് (കോഴിക്കോട്), ഐ.ടി.ഐ കൽപ്പറ്റ (വയനാട്), ഐ.ടി.ഐ പുല്ലൂർ (കാസർഗോഡ്) എന്നിവയെയാണ് ഹരിത ഐ.ടി.ഐ ക്യാമ്പസുകളായി പ്രഖ്യാപിച്ചത്. ഹരിതക്യാമ്പസ് ആശയം സംസ്ഥാനത്തെ എല്ലാ കലാലയ ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ.എസ്.ചിത്ര, ഹരിതകേരളം മിഷൻ കൃഷി ഉപവിഭാഗം കൺസൾട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവർ പങ്കെടുത്തു. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ ജസ്റ്റിൻ രാജ് ബി. റിപ്പോർട്ട് അവതരിപ്പിച്ചു.
![]() |
ReplyForward
|