തിരുവനന്തപുരം: പ്രാഥമിക വിലയിരുത്തലില്‍ ഈ അദ്ധ്യയന വര്‍ഷം 1.75 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്. 6.80 ലക്ഷം കുട്ടികളാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്നിട്ടുള്ളത്. കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ്ണ’ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടല്‍ വഴി രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഒന്നാം ക്ലാസ്സില്‍ 8170 കുട്ടികളും അഞ്ചാം ക്ലാസ്സില്‍ 43789 കുട്ടികളും എട്ടാം ക്ലാസ്സില്‍ 35606 കുട്ടികളും ഡിസംബര്‍ 28 വരെ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ മികവാണ് ഈ നേട്ടത്തിനു കാരണം. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ജനപ്രതിനിധികളും ആവേശത്തോടെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിനു വേണ്ടി ആത്മാര്‍ത്ഥമായ പരിശ്രമം നടത്തുന്നുവെന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്‍.ടി, സമഗ്ര ശിക്ഷ, കൈറ്റ്, എസ്.ഐ.ഇ.റ്റി, സീമാറ്റ് തുടങ്ങി വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മുഴുവന്‍ ഏജന്‍സികളുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നല്ല നിലയില്‍ നടപ്പിലാക്കുന്നതിനു ഉത്തേജകമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.