ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.പാര്‍ട്ടി നിയന്ത്ര ണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി
ആലപ്പുഴ: മുന്‍മന്ത്രി ജി സുധാകരന്റെ അടുത്ത അനുയായി കെ രാഘവനെതിരെ സിപിഎം ആല പ്പുഴ ജില്ല കമ്മിറ്റിയില്‍ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ രാഘവനെ ജില്ലാ ക മ്മിറ്റിയിലേക്ക് തരം താഴ്ത്തി.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടു മായി ബന്ധപ്പെട്ടാണ് നടപടി.
1.63 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്‌കൂള്‍ മാനേജരുമായി രുന്ന മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത യോഗത്തി ലാണ് നിര്‍ണായക തീരുമാനം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ് നടപടി നേരിട്ട കെ രാഘവന്‍. പടനിലം സ്‌കൂ ള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാഘവന്‍, മനോഹരന്‍ എന്നിവര്‍ക്കെതിരെ രണ്ടു വര്‍ഷം മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നി യോഗിച്ചിരു ന്നു. കമ്മീഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.











