സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച് പാര്‍ലമെന്റ്.13 പേരുടെ മരണത്തിനിരയാക്കിയ അപകടത്തെക്കുറിച്ച് കേന്ദ്ര പ്രതി രോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗ സ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച് പാര്‍ലമെന്റ്.13 പേരുടെ മരണത്തിനിരയാക്കിയ അപകടത്തെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി. ജനറല്‍ ബിപിന്‍ റാവത്ത് അട ക്കമുള്ള സൈനിക ഉദ്യോഗ സ്ഥരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേ നാ സംഘം അന്വേഷിക്കുമെന്നും എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കു മെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ബിപിന്‍ റാവത്തിന്റെ അന്ത്യകര്‍മങ്ങള്‍ നാളെ നടക്കുമെന്ന് രാ ജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു. അപകടത്തിന്റെ കാരണം മനസിലാക്കാന്‍ സൈനികതല ത്തി ല്‍ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഹെലികോപ്റ്റര്‍ ദുരന്ത ത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗു രുതര മാണ്. അദ്ദേഹം കര്‍ശന നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റുമെ ന്ന് രാജ്നാഥ് സിങ് പറഞ്ഞു. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്.
അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. സൈനീക ബഹുമ തികളോടെ ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കും. 11.48 ന് സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടത്. 12.15 ന് പരിപാടി നടക്കുന്ന വെല്ലിങ്ട ണില്‍ എത്തേണ്ടതായിരുന്നു. എ ന്നാല്‍ 12.08ന് ഹെലികോപ്റ്ററിന് എടിസിയുമായുള്ള ബന്ധം നഷ്ടമായി എന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ബിപിന്‍ റാവത്തിന്റേയും സൈനിക ഉദ്യോഗസ്ഥരുടേയും മരണത്തില്‍ ലോക്സഭയും രാജ്യസഭയും അനു ശോചിച്ചു.സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും.ഡല്‍ഹിയിലെ വസതിയില്‍ രാവിലെ പൊതു ദര്‍ശ നത്തിന് വെച്ചശേഷമാകും സംസ്‌കാരം. ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റ നന്റ് ജനറല്‍ സിപി മൊ ഹന്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു.
അതിനിടെ, അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അന്വേഷ ണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഫ്ലൈ റ്റ് ഡാറ്റ റെക്കോര്‍ഡര്‍ സഹായിക്കും.












