ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനാ ജ്ഞ. നാളെ രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെ സ്‌കൂളു കള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗളൂരു: ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനാജ്ഞ. മുന്‍കരുതലി ന്റെ ഭാഗമായാണ് ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളുടെ പരിസര ത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉ ഡുപ്പി ജില്ലാ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 14 തിങ്കള്‍ രാവിലെ ആറു മുതല്‍ ഫെബ്രുവരി 19 ശനി വൈകുന്നേരം ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കു ന്നത്.
ഉഡുപ്പിയിലെ എല്ലാ ഹൈസ്‌കൂള്‍ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളു കളുടെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരി ക്കുന്നത്. പ്രതിഷേധങ്ങളും പ്രകടനങ്ങ ളും മുദ്രാവാക്യം വിളികളും പ്രസംഗങ്ങളും കര്‍ശനമായി വിലക്കി. സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സു രക്ഷ ശക്തമാക്കി.സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്ര ഖ്യാപിക്കണമെന്ന ഉഡുപ്പി എസ്പി ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തല ത്തിലാണ് നടപടി.
നേരത്തെ ബെംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യിരുന്നു. സ്‌കൂളുകള്‍, കോളജ് പരിസരത്ത് ഫെബ്രുവരി 22 വരെയാണ് അവിടെ 144 പ്രഖ്യാപിച്ചിട്ടുള്ളത് . ബംഗളൂ രുവിലെ സ്‌കൂളുകള്‍, കോളജു കള്‍, പ്രീ യൂനിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എ ന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഉടുപ്പി കോളജി ല്‍ തുടങ്ങിയ ഹിജാ ബ് വിഷയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച പശ്ചാത്തല ത്തിലാണ് തീരുമാനം.
ഹിജാബിന്റെ പേരിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ കോളേജുകള്‍ക്ക് അവധി പ്ര ഖ്യാപി ച്ചി ട്ടുണ്ട്. ബുധനാഴ്ച വരെയാണ് കോളേജുകള്‍ അടച്ചിടുക. കോളേജുകള്‍ക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല.