
ഹരിപ്പാട് കൂട്ടായ്മയുടെ ഓണാഘോഷമായ ഓണം നല്ലോണം -2024 ൽ നടന്ന ചടങ്ങിൽ മാവേലി ശ്രീ ജോർജ് മാത്യുനൊപ്പം രക്ഷധികാരി ശ്രീ രാജൻ ചെറുമനശേരി,പ്രസിഡന്റ് ശ്രീ സാബു പരിപ്ര,സെക്രട്ടറി ശ്രീ അനിൽ ലക്ഷ്‌മണൻ, വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് നായർ,ജോയിന്റ് സെക്രട്ടറി ശ്രീ ഉമേഷ് കരുവാറ്റ, ട്രെഷറർ ശ്രീ സജി ജോർജ്, പ്രോഗ്രാം കൺവീനർ ശ്രീ വിജയ് മാധവ്, വനിതാ കോർഡിനേറ്റർ ശ്രീമതി മഞ്ജു ഗോപകുമാർ എന്നിവർ.
മസ്ക്കറ്റ് : ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം നല്ലോണം -2024 സംഘടിപ്പിച്ചു. 18-10-2024 ൽ റുമൈസ് Al Esry ഫാമിൽ നടന്ന ഓണാഘോഷപരിപാടിയിലേക്ക് എത്തിച്ചേർന്ന എല്ലാവരെയും സെക്രട്ടറി ശ്രീ.അനിൽ ലക്ഷ്മണൻ സ്വാഗതം ചെയ്തു. പ്രസിഡന്റ് ശ്രീ. സാബു പരിപ്രയിൽ പരിപാടികൾ ഉദ്ഘാടനം നടത്തുകയും ഓണാശംസകൾ നേരുകയും ചെയ്തു. രക്ഷാധികാരി ശ്രീ രാജൻ ചെറുമനശ്ശേരി, വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് നായർ, ട്രെഷറാർ ശ്രീ.സജി ജോർജ് എന്നിവർ ഓണാശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ. വിജയ് മാധവ്, കൂട്ടായ്മയുടെ വനിതാ വിഭാഗം കോർഡിനേറ്റർ ശ്രീമതി. മഞ്ജു ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂട്ടായ്മയിലെ വനിതാ വിഭാഗം അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിര, കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുട്ടികളും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ, മസ്കറ്റ് ഞാറ്റുവേല ബാൻഡ് അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ ഓണാഘോഷ പരിപാടികൾക്ക് ആവേശം പകർന്നു വിഭവ സമൃദ്ധമായ ഓണ സദ്യയും വടം വലി മത്സരവും നടത്തപ്പെട്ടു.
300 ഓളം അംഗങ്ങൾ പങ്കെടുത്ത ആഘോഷങ്ങൾ വർണ്ണ മനോഹരവും ഏറെ ആനന്ദകരവുമായിരുന്നു തുടർന്ന് സന്നിഹിതരായിരുന്ന എല്ലാ അംഗങ്ങൾക്കും
ജോയിന്റ് സെക്രട്ടറി ശ്രീ. ഉമേഷ് കരുവാറ്റ നന്ദിയും അറിയിച്ചു.