ഫുട്‌ബോളും സംഗീതവും ചേര്‍ന്നാല്‍ ലോകത്തെ ഒരുമിപ്പിക്കാമെന്നതിന് ഉദാഹരണമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം
ദോഹ : ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഹയാ, ഹയാ യ്ക്ക് സോക്കര്‍ ആരാധകരുടെ ആവേശ്വജ്വല സ്വീകരണം. ഏപ്രില്‍ ഒന്നാം തീയതി പുറത്തിറങ്ങിയ ഗാനം യുട്യൂബില്‍ കണ്ടത് അമ്പത് ലക്ഷം പേരാണ്.
ആദ്യ ദിനം തന്നെ 32 ലക്ഷം പേര്‍ വീഡിയോ കണ്ടു. ആഫ്രിക്കന്‍ അറബ് സംഗീത രീതികളുടെ ഫ്യൂഷനായാണ് ഗാനം ഒരുക്കിയിട്ടുള്ളത്.
Hayya Hayya (Better Together) LIVE | FIFA World Cup 2022 #Qatar2022 #WorldCup pic.twitter.com/qsNjcSYP6t
— 🐸 (@ConteEnthusiast) April 1, 2022
യുഎസ് പോപ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, ആഫ്രിക്കന്‍ ഗായകന്‍ ഡേവിഡോ, ഖത്തറില്‍ നിന്നുള്ള അറബ് ഗായിക ആയിഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ദോഹയില്‍ വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ ഗായകര്‍ നേരിട്ടെത്തി ഗാനം ആലപിച്ച് ഫുട്‌ബോള്‍ ആരാധകരെ ആവേശഭരിതരാക്കി.
ഹയാ ഹയാ എന്ന ഗാനം രചിച്ചിരിക്കുന്നത് 22 വയസ്സുള്ള ട്രിനിഡാഡ് കാര്‍ഡൊണയാണ്. മെക്‌സിക്കന്‍,പ്യുര്‍ടോറിക്കന്‍ വംശജനായ ട്രിനിഡാഡ് യുഎസിലെ അരിസോണയിലാണ് താമസം. ജെന്നിഫര്‍ എന്ന ആല്‍ബത്തോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്.
നൈജിരയന്‍ വംശജനായ ഡേവിഡൊയാണ് ഗാനം ആലപിച്ചിട്ടുള്ള മറ്റൊരു ഗായകന്‍. ഇദ്ദേഹവും യുഎസിലാണ് താമസം.
ഖത്തറിലെ പ്രാദേശിക ഗായികയാണ് ആയിഷ. ദോഹ ഫെസ്റ്റിവല്‍ സിറ്റി ഉദ്ഘാടന വേദിയില്‍ സംഗീത വിരുന്നൊരുക്കിയാണ് ആയിഷ പ്രശസ്തയായത്.