കുവൈത്ത് സിറ്റി • സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി. സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. 49 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയിൽ 33 ലക്ഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളാണ്.