റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. കസാനിൽ ബ്രിക്സ് പ്ലസ് 2024 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.ഗസ്സയിലെ സംഭവവികാസങ്ങൾ, സുരക്ഷ, മാനുഷിക പ്രത്യാഘാതങ്ങൾ, ദുരിതാശ്വാസത്തിനും പ്രശ്നപരിഹാരത്തിനും നടത്തുന്ന ശ്രമങ്ങൾ എന്നിവ ചർച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.











