പെരുന്നാള്‍ അവധി ആഘോഷത്തിന് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ജിദ്ദ : ഉത്തര്‍ പ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ കൊലപ്പെട്ടു.
ബലിപ്പെരുന്നാള്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം പോയവരുടെ വാഹനമാണ് തുവ്വാലില്‍ നിന്നും ജിദ്ദയിലേക്ക് വരും വഴി അപകടത്തില്‍പ്പെട്ടത്.
തൗഫീഖ് ഖാന്‍, ഇറായത്ത് അലി ജിദ്ദ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇഖ്‌ന നിയാസ്. മുഹമദ് നിയാസ്, അനസ് എന്നിവരാണ് മരിച്ചത്.











