നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31), കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ് (28) എന്നിവരാണ് മരിച്ചത്
റിയാദ് : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31), കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ് (28) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവരെല്ലാം മലയാ ളികളാണ്.സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രി യിലുള്ളത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.അനന്തര നടപടികളുമായി സൗദിയിലെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തുണ്ട്.











