സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റന്നു​;

2359655-untitled-1

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇ​ന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ കാര്യാ ലയങ്ങളും എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
ചില അന്തിമ ഭേദഗതികൾ വരുത്തി പുതിയ അക്കാദമിക് കലണ്ടറുകൾ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികളും സാധനസാമഗ്രികൾ ഒരുക്കലും ശുചീകരണവും പുസ്തകങ്ങൾ എത്തിക്കലും ഉൾപ്പെടെയുള്ള മുഴുവൻ തയാറെടുപ്പുകളും നേരത്തേതന്നെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ, അന്തർ ദേശീയ, വിദേശ വിഭാഗങ്ങളിലുമായി 30,000ലധികം സ്കൂളുകളാണുള്ളത്. ഇത്രയും സ്കൂളുകളിലായി വിവിധ മേഖലകളിൽ അഞ്ച് ലക്ഷത്തിലധികം പുരുഷ-വ നിത അധ്യാപകരുമുണ്ട്.
വിദ്യാഭ്യാസ വകുപ്പുകളിലും ഓഫിസുകളിലും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാനും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ സ്കൂളുകളുടെയും ക്ലാസ് മുറികളുടെയും സജ്ജീകരണം ഉറപ്പാക്കുന്നതിനും പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഒരാഴ്ച മുമ്പുതന്നെ അധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളുകളിലെത്തി തുടങ്ങിയിരുന്നു.
പരീക്ഷണമെന്നോണം ഈ വർഷം തിരഞ്ഞെടുത്ത ചില മിഡിൽ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2029ഓടെ സെക്കൻഡറി സ്കൂൾ തലങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
സ്കൂൾ തുറക്കാനായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിവിധ മേഖലകളിലെ പഠനോപ കരണങ്ങളും യൂനിഫോം വസ്ത്രങ്ങളും സ്കൂളാവശ്യത്തിനുള്ള മറ്റ് സാമഗ്രികളും വിൽപന നടത്തുന്ന കടകളിലും ബുക്ക്സ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ള വിദ്യാർഥികൾക്കാവശ്യമായ സ്കൂൾ യൂനിഫോമുകൾ, ബാഗുകൾ, ഷൂസ്, സ്കൂൾ ടൂളുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുകൾ പലതരം നിരക്കുകളിലും ഓഫറുകളിലും രൂപങ്ങളിലും കടയുടമകൾ ഒരുക്കിയിട്ടുണ്ട്.

Also read:  ഈദുൽ ഫിത്ർ പ്രമാണിച്ച് പ്രത്യേക നിരക്ക് ഇളവുമായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി സീ ടാക്‌സി.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES