കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണായിരുന്നു അപകടം
റിയാദ്: സൗദി അറേബ്യയില്‍ അല്‍ നസീം ഡിസ്ട്രിക്റ്റില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെട്ടിടത്തിലെ അഞ്ചാം നിലയില്‍ ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണായിരുന്നു അപകടം. മൂന്ന് തൊഴിലാളികളും സംഭവസ്ഥലത്തു മരിച്ചു. അസീസിയ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.



















