തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സൗദിയിലെ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കിയത്
ദമാം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ കര,വ്യോമ, നാവിക സര്‍വീ സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ആദ്യ ദിനത്തില്‍ അതിര്‍ത്തി കട ന്നത് ആയിരങ്ങള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സൗദിയിലെ സര്‍വീസുകള്‍ക്ക് ഏര്‍ പ്പെ ടുത്തിയിരുന്ന യാത്രാവിലക്ക് നീക്കിയത്. രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവ ര്‍ക്കും, പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സ്വദേശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ യാത്രാ അനുമതി നല്‍കിയത്.
സൗദി അറേബ്യയും -ബഹ്‌റൈനും അതിര്‍ത്തി പങ്കിടുന്ന കിങ് അല്‍-ഫഹ്ദ് കോസ്വേയി ലൂടെ യാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചത് . ഞായര്‍ രാത്രില്‍ തന്നെ വാഹങ്ങളുടെ നീണ്ട നിരയായായിരുന്നു. തിരക്ക് കണക്കിലെടുത്ത് പാസ്സ്‌പോര്‍ട്ട് മന്ത്രാലയം ആവശ്യമായ ക്രമീകരങ്ങള്‍ നടത്തിയിരുന്നു.
വിലക്ക് നീങ്ങിയതോടെ ദേശീയ വിമാനകമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് 43 അന്താ രാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. തലസ്ഥാനമായ റിയാദില്‍ നിന്ന് ആഴ്ചയില്‍ 153 ഷെ ഡ്യൂള്‍ ഫ്ലൈറ്റുകളും ജിദ്ദയില്‍ നിന്ന് 178 സര്‍വ്വീസുകളും നടത്തും.സൗദിയുടെ ആദ്യ സര്‍വ്വീസ് റി യാദില്‍ നിന്ന് ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് ധാക്കയിലേക്കുമാണ് നടത്തിയത്.
ഇന്ത്യയില്‍ രോഗ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് തുടരുകയാണ്