കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ യുഎഇയിലും സ്ഥിരീകരി ച്ചു.ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത്
ദുബൈ: കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോണ്‍ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത്.ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഒരു അറബ് രാജ്യം വഴിയാണ് ഇവര്‍ യുഎഇയിലെത്തിയത്.
ഇതോടെ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമായിരിക്കുകയാണ് യുഎഇ.ബുധനാഴ്ച സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. കൊവി ഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ രൂപമാറ്റം വന്ന വകഭേദമാണ് ഒമൈക്രോണ്‍. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സാംക്രമികരോഗശാസ്ത്ര അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും കുത്തിവെപ്പ് പൂര്‍ത്തിയാക്കണമെന്നും സൗദിയിലെത്തുന്ന യാത്രക്കാര്‍ ക്വാറന്റയ്ന്‍,കോവിഡ് പരിശോ ധന നടപടിക്രമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കോവിഡ് നിയന്ത്രണങ്ങളില്‍ രാജ്യം വലിയ ഇളവുകളും നല്‍കുകയും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യ ങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വരാനുളള വിലക്ക് ബുധനാഴ്ച അവസാനിക്കുകയും ചെയ്ത തിനിടെയാണ് പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.
ഒമൈക്രോണിനെ നേരിടാന്‍ സൗദി സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജീല്‍ പറഞ്ഞു.നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം കഴി ഞ്ഞാല്‍ മാത്രമേ സൗദിയില്‍ പ്രവേശനം നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.