അപകടരഹിതമായ അദ്ധ്യയന കാലത്തിന് സുരക്ഷ പാലിക്കണം, പോലീസ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹം വരെ പിഴയും ആറു ബ്ലോക് പോയിന്റുകളും.
അബുദാബി: അപകടരഹിതമായ അദ്ധ്യയന വര്‍ഷം നടപ്പിലാക്കാന്‍ വാഹനമോടിക്കുന്നവര്‍ കരുതലും ശ്രദ്ധയും നല്‍കണമെന്ന് പോലീസ് മുന്നറിയിപ്പ്. സ്‌കൂള്‍ ബസ്സുകള്‍ നിരത്തുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റാനും ഇറക്കാനും നിര്‍ത്തുന്നതായുള്ള ചുവന്ന സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ പിന്നാലെ വരുന്ന വാഹനം അകലം പാലിച്ച് നിര്‍ത്തിയിടണം. മുന്നില്‍ നിന്നും വരുന്ന വാഹനവും സമാനമായ രീതിയില്‍ നിര്‍ത്തിയിടണം.
#فيديو | عبر التوعية المرورية الرقمية.. #شرطة_أبوظبي تحث سائقي المركبات على ضرورة الالتزام بالوقوف الكامل عند فتح ذراع (قف) الجانبية للحافلات المدرسية في كلا الاتجاهين، بمسافة لا تقل عن خمسة أمتار،لضمان عبور الطلبة بسلامة وأمان#التوعية_المرورية_الرقمية#العودة_للمدارس#ذراع_قف pic.twitter.com/hMNrn8Kkfj
— شرطة أبوظبي (@ADPoliceHQ) August 30, 2022
വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം സ്റ്റോപ് ബോര്‍ഡ് മാറ്റിയ ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാവു. സ്‌കൂള്‍ ബസ്സുകളുടെ ഇരുവശങ്ങളിലും പിന്നിലും ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഇത് പരിശോധിച്ച് നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുകയും ചെയ്യുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
സ്‌കൂള്‍ ബസ്സ് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ അഞ്ചു മീറ്റര്‍ അകലമെങ്കിലും പാലിച്ചു വേണം ഇതര വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍.
നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹമായിരിക്കും പിഴ. ഇതു കൂടാതെ ആറു ബ്ലാക് പോയിന്റുകളും ലൈസന്‍സില്‍ ചുമത്തും.