പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കണം.
തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാ ക്സിനേഷന്‍ ഊര്‍ജ്ജിതമാക്ക ണം.
12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളി ലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിന് മുകളിലാണ് കോവിഡ് രോഗികള്‍. ഇന്ന് 2415 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. അഞ്ചു പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെ യാണ് ഏറ്റവുമധികം രോഗികള്‍. ഇന്ന് 796 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവ നന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ കൂടുതലു ള്ള മറ്റു ജില്ലകള്‍.











