സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് എന്‍ ആര്‍ആര്‍എ ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്. നന്ദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ചാ യിരുന്നു അപകടം.
തിരുവനന്തപുരം: സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാ ജി റോഡ് എന്‍ആര്‍ആര്‍എ ഡി-1ല്‍ നന്ദ അനീഷ് (25) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. പേരൂര്‍ക്കട-അമ്പലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേ ഡിയത്തിനു മുന്നിലായിരുന്നു അപകടം നടന്നത്. അമ്പലംമുക്ക് ഭാഗത്തേക്കു പോകവേയാണ് നന്ദ ഓടി ച്ചിരുന്ന സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍, സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ നന്ദയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റി രുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ് കാരം ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ശാന്തികവാടത്തില്‍ നടന്നു. ഭര്‍ത്താവ്: കെ.അനീഷ് കുമാര്‍. മകള്‍: തനുശ്രീ.