Web Desk
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സലൈവ പരിശോധന നടത്താന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വിക്ടോറിയിലാണ് സെലൈവ പരിശോധന ആദ്യം നടക്കുക.
വിക്ടോറിയയില്‍ ഇന്ന് മാത്രം 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിക്ടോറിയുടെ മുഖ്യാധികാരി ഡാനിയല്‍ ആന്‍ഡ്രൂസ് അറിയിച്ചു. പരിശോധനയ്ക്കായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുമന്നും കോവിഡ് സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി ജനങ്ങള്‍ സഹകിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച്ച മുതല്‍ സലൈവ ടെസ്റ്റ് ആരംഭിക്കാനാണ് തീരുമാനം. 50 ശതമാനത്തോളം ഹോട്സ്പോട്ടുകളില്‍ പരിശോധന നടത്തുന്നതിലൂടെ പരമാവധി കോവിഡ് കേസുകള്‍ കണ്ടെത്തുകയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ഒരുലക്ഷത്തിലധികം ടെസ്റ്ററുകള്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.