സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4590 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപ യായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4590 രൂപയായി. രണ്ടു ദിവസം വില കുറഞ്ഞെങ്കിലും പിന്നീട് ഉയ രുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യ മാകുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസ ത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടു ന്നതാ ണ് വില ഉയരാന്‍ കാരണം. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായ അനിശ്ചിതത്വം സുരക്ഷി ത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കു ന്നതായാ ണ് വിലയിരുത്തല്‍