ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 4,680 രൂപയായി
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇ തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 4,680 രൂപയായി.
ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏതാനും ദിവസമായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവന്‍ വില. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു വരി കയാണ്. ഈ വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
വെള്ളി വിലയിലും നേരിയ വര്‍ദ്ധന
സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 66.90 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 535.20 രൂപയാണ് വില. പത്ത് ഗ്രാം വെ ള്ളിക്ക് 669 രൂപയും ഒരു കി ലോഗ്രാമിന് 66,900 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 66,800 രൂപയായിരുന്നു വില.











