കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടാന്‍ ശ്രമിച്ച സംഘത്തി ലെ മഞ്ചേ രി സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ വരുടെ എണ്ണം 10 ആയി
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ശിഹാബാണ് അറസ്റ്റിലായത്. കൊ ണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസി ല്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൊടുവള്ളി സംഘത്തിനൊപ്പം ശിഹാബ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൊടുവള്ളി സംഘത്തോടൊപ്പമുണ്ടായിരുന്ന ആളാണ് ശിഹാബ്. സ്വര്‍ണ കവര്‍ച്ച ആസൂത്രിത മാണെന്ന വിവരമാണ് ശിഹാബില്‍ നിന്നും ലഭിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രാവിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഫിജാസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരാള്‍ കൂടി അറസ്റ്റിലായത്.
നേരത്തെ, കേസില്‍ കൊടുവള്ളി സ്വദേശി ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെര്‍പ്പുള ശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന സൂഫിയാന്റെ സഹോദര നാണ് അറസ്റ്റിലായ ഇജാസ്.
ഇജാസ് തനിക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂര്‍ വിമാന ത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടു വരാനായിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇജാസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.











