രാമനാട്ടുകര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുമ്പത്തെ കേസുകളും പുനരന്വേഷിക്കുന്നത്.
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പെടെ യുള്ളവരുടെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകള്‍ പുനന്വേഷിക്കുന്നു. രാമനാട്ടുകര സംഭവത്തി ന്റെ പശ്ചാത്തലത്തിലാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുമ്പത്തെ കേസുകളും പുനരന്വേഷിക്കുന്നത്.
രാഷ്ട്രീയ സമ്മര്‍ദ്ദവും പോലിസിന്റെ അനാസ്ഥയും കാരണം അന്വേഷണം വഴിമുട്ടിയ കേസുകളാ ണ് രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ സം ഭവത്തി ന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നത്. കൊടി സുനി ജയിലില്‍ നിന്ന് ആസൂത്രണംചെയ്ത കോഴിക്കോട് നല്ലളത്ത് വച്ച് മൂന്നുകിലോ സ്വര്‍ണം തട്ടി യെടുത്ത സംഭവം, സ്വര്‍ണംവിറ്റു മടങ്ങുന്നവരില്‍നിന്ന് തിരുനെല്ലിയില്‍ വച്ച് അഞ്ചുകോടി രൂപ കവര്‍ന്ന കേസ് എന്നിവ ഉള്‍പ്പെടെ പുനരന്വേഷിക്കുന്നവയില്‍ ഉള്‍പ്പെടും.
ഇതിനു വേണ്ടി 12 അംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിച്ചിട്ടുള്ളത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡിഐജി അനൂപ് കുരുവിള ജോണിനെയും സംഘത്തില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരും കവര്‍ച്ചക്കാരും ഒരുപോലെ ക്വട്ടേഷന്‍സംഘങ്ങളെ ഉപയോഗ പ്പെടുത്തുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം കള്ളക്കടത്ത് സ്വര്‍ണവും ഹവാലാപണവും തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങള്‍കൂടി പങ്കാളികളായ തോടെ വലിയ ക്രമസമാധാനപ്രശ്നമായി മാറിയിരിക്കയാ ണ്. രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചതു സംബന്ധിച്ച അന്വേഷണമാ ണ് രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് എത്തിയത്.
സിപിഎമ്മിന്റെ സൈബറിടത്തെ സജീവമുഖമായ അഴീക്കോട് സ്വദേശി അര്‍ജ്ജുന്‍ ആയങ്കി കേ സില്‍ പ്രതിസ്ഥാനത്തായതോടെ പാര്‍ട്ടി ഇത്തരം സംഘങ്ങളെ പരസ്യമായി തള്ളിപ്പറയുകയായിരു ന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുള്ളത്.











