തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ജില്ലാ കോര്‍ട്ട് വാര്‍ഡില്‍ കുട്ടപ്പന്‍, ഷീബ ദമ്പതികളുടെ മകള്‍ നിഖിത (26) ആണ് കൊല്ലപ്പെട്ടത്.പുല ര്‍ച്ചെ രണ്ടോടെ ഭര്‍ത്തൃഗൃഹത്തിലായിരുന്നു കൊല പാതകം
തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരു വനന്തപുരം വര്‍ക്കലയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ജില്ലാ കോര്‍ട്ട് വാര്‍ഡില്‍ കുട്ടപ്പന്‍, ഷീബ ദമ്പതികളുടെ മകള്‍ നിഖിത (26) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ രണ്ടോടെ ഭര്‍ത്തൃഗൃഹത്തി ലായിരുന്നു കൊലപാതകം.
ഭര്‍ത്താവ് വര്‍ക്കല അയന്തി വിളയില്‍ അനീഷി(35)നെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ കൊലപാതകം നട ക്കുമ്പോള്‍ അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. നിഖിലയുടെ നിലവിളിയെ തുടര്‍ ന്നാണ് ഇവര്‍ ആക്രമണ വിവരം അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് അടിയേറ്റ് കിടന്ന നി ഖിലയെ ഉടന്‍ ആശുപത്രിയില്‍ എ ത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഇതിനുമുമ്പ് അനീഷ് വിദേശത്തായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. നിഖിതയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏതാനും നാളുകള്‍ക്കുമുമ്പാണ് ഇരുവരും വര്‍ക്കലയിലെ അനീഷിന്റെ വീട്ടില്‍ താമസം തുടങ്ങിയത്.ഭാര്യയോടുള്ള അനീഷിന്റെ സംശയ മാ ണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.











