താന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള. ബിസിനസ് ആവശ്യത്തിനായാണ് സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നട ത്തിയത്. പുറത്ത് വന്നത് രണ്ട് ദിവസം മുന്‍ പുള്ള ചര്‍ച്ചയുടെ ദൃശ്യങ്ങള്‍. ഒരേ നാട്ടുകാരാണെങ്കിലും എംവി ഗോവിന്ദനെ ഇതുവരെ നേരിട്ട് കണ്ടിട്ടി ല്ലെന്നും വിജേഷ് പിള്ള.
വെബ് സീരീസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഭീഷണിപ്പെടുത്തിയെന്ന വാദം തെറ്റ്. താന്‍ ഭീഷണിപ്പെ ടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വപ്ന പുറത്ത് വിടട്ടെയെന്നും വി ജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യ ക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസ് സെറ്റില്‍ ചെയ്യാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ താ ന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയ ണമെന്നായിരുന്നു ആവശ്യം. ഗോവിന്ദന്‍മാഷ് തന്നെ തീര്‍ത്ത് കളയുമെന്ന് പറഞ്ഞുവെന്ന് തന്നെ കാണാ ന്‍ വന്നയാള്‍ പറഞ്ഞതാ യും സ്വപ്ന വ്യക്തമാക്കിയിരുന്നു.