കോവിഡ് 19 പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താത്പര്യപത്രം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേ ഷന്‍ ഉടന്‍ കൈമാറും
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ ഉത്പാദനം കേരളത്തില്‍ നടത്താന്‍ ആലോചന. വാക്‌സിന്‍ ഉത്പാദനത്തിന് മുന്നോടിയായി സം സ്ഥാന സര്‍ക്കാരും റഷ്യന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താത്പര്യപത്രം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഉടന്‍ കൈ മാറും.
സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ് മെന്റ് ഫണ്ടാണ് ചര്‍ച്ചയ്ക്കായി എത്തിയ തെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി വ്യവ സായ വികസന കോര്‍പ്പറേഷനും ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ പ്ലാന്റ് തിരുവനന്ത പുരം തോന്ന യ്ക്കലില്‍ തുടങ്ങാനാണ് ആലോചന. ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സര്‍ക്കാര്‍ വൃത്ത ങ്ങള്‍ പറഞ്ഞു. ചര്‍ച്ചകള്‍ മു ന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്ലാന്റ് നിര്‍മിക്കാനായി തോന്നയ്ക്കലി ല്‍ ഭൂമി കണ്ടെത്താനും ശ്രമം തുടങ്ങി.
തോന്നയ്ക്കലിലെ ബയോടെക്‌നോളജിക്കല്‍ പാര്‍ക്കിലായിരിക്കും വാക്‌സിന്‍ നിര്‍മാണത്തിനുള്ള സ്ഥ ലം അനുവദിക്കുന്നത്. ഇതു സംബന്ധിച്ച കരടും ഉടന്‍ റഷ്യയ്ക്ക് കൈമാറും. എന്നാല്‍ നടപടികള്‍ സം ബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ഇരുവിഭാഗവും പുറത്തു വിട്ടിട്ടില്ല. നി ലവില്‍ വാക്‌സി ന്‍ നിര്‍മാണത്തിനായി ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മരുന്നു കമ്പനി കളുമായി റഷ്യന്‍ സ്ഥാപ ന ത്തിനു കരാറുണ്ട്. ഇന്ത്യയ്ക്കു പുറമെ ചൈന, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളിലും വാക്‌സിന്‍ ഉത്പാദന യൂണിറ്റുകളുണ്ട്. ഇന്ത്യ യാ യിരിക്കും സ്പുട്‌നിക് വാക്‌സിന്റെ പ്രധാന നിര്‍മാണകേന്ദ്രം.